Tuesday, March 16, 2010

ഡാവിഞ്ചി

ദി ലാസ്റ്റ് സപ്പര്
ലിയാനാര്ഡോ ഡാവിഞ്ചിയുടെ മോസ്റ്റ് സെലബ്രേറ്റഡ് പെയിന്റിംഗ്
പക്ഷേ, എനിക്കതല്ല സംശയം, ഈ ചിത്രം ഇനിയും എത്രയെത്ര രഹസ്യങ്ങളെ മറച്ചുവെച്ചിരിക്കുന്നുവെന്നാണ്. രണ്ട് കൊല്ലം മുന്പാണ് ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഡാന്ബ്രൌണിന്റെ ലോകപ്രശസ്ത പുസ്തകം ഡാവിഞ്ചി കോഡ് പുറത്തു വന്നത്.
ക്രിസ്ത്യന് ലോകം അത് കണ്ട് അന്താളിച്ചു പോയി. അത്രമാത്രം വെളിപ്പെടുത്തലുകളാണ് അതില് ബ്രൌണ് നടത്തിയത്. ക്രിസ്ത്യാനികളുടെ പാരന്പര്യമായി നിലനില്ക്കുന്ന പല അപ്രിയ സത്യങ്ങളും ആ പുസ്തകം പുറത്തുകൊണ്ടുവന്നുവെന്നത് നേര്. എന്തിനേറെ, നമ്മുടെ സ്വന്തം കൊച്ചുകേരളത്തിലും അതിന്റെ അലയൊലികളുണ്ടായി. ഈ പുസ്തകത്തിലും ഏറെ പരാമര്ശിച്ചിരുന്നത് മേലെ പറഞ്ഞ ചിത്രം തന്നെയായിരുന്നു. ദിലാസ്റ്റ് സപ്പര്. അവസാനത്തെ അത്താഴം.
ചിത്രത്തിലെ നടുവിലത്തെ വി ചിഹ്നം സ്ത്രീത്വത്തിന്റെ സിന്പലാണെന്നും യേശുവിന്റെ അനന്തിരവളാണ് യേശുവിന് വലതുവശത്തിരിക്കുന്നതെന്നും അവരുടെ തലമുറ ഇന്നും ജീവിച്ചിരിപ്പുണ്ടെന്നും അങ്ഹനെ നീളുന്ന ഡാവിഞ്ചി കോഡിന്റെ വെളിപ്പെടുത്തലുകള്...
പക്ഷേ,ഇന്ന് പുതിയ പഠനമാണ് പുറത്ത് വന്നത്. അതാണ് ഈ കുറിപ്പിന്നാധാരം. ഈചിത്രത്തില് ഡാവിഞ്ചി ഖിയാമത്ത് നാളിനെ പ്രവചിച്ചിട്ടുണ്ടെന്ന്. ഡാവിഞ്ചിയുടെ ചിത്രങ്ങളെ കുുറി്ച് പഠനം നടത്തുന്ന സെബ്രീന ഗലേഷ്യ എന്ന ഗവേഷകനാണ് ഇത് പുറത്തുവിട്ടിട്ടുള്ളത്.
അന്ത്യദിനം നാലായിരം വര്ഷങ്ങള്ക്ക് ശേഷമാണ് ഉണ്ടാവുകയെന്ന് ഡാവിഞ്ചി ചിത്രത്തില് ഒളിപ്പിച്ചിട്ടുണ്ടുപോല്. നാലായിരത്തിന് ശേഷം പുതിയ മനുഷ്യന്റെ തലമുറയായിരിക്കുംഈ ഭൂലോകത്ത് ജീവിക്കുകയെന്ന് ഡാവിഞ്ചി വിശ്വസിച്ചതിന് തെളിവുകള് ലാസ്റ്റ് സപ്പറില് കാണാമെന്ന്...................

No comments:

LinkWithin

Related Posts with Thumbnails