Friday, June 11, 2010

ഹൃദയം ............

ഒരു കഥ കാച്ചണമെന്ന് കരുതി കാലം കുറേയായി......
പക്ഷേ, എന്ത് പറയാന് നല്ല കഥകളൊന്നും മനസ്സില് വരുന്നില്ല....
കഥയുടെ കാലം കഴിഞ്ഞതു പോലെ തോന്നി. അങ്ങനെയിരിക്കെയാണ് ലൈബ്രറിയില് ഒരു കൈയ്യെഴുത്ത് കഥാ സമാഹാരം കൈയ്യില് പെട്ടത്. കാന്പസില് പഠിക്കുന്പോള് ഇവിടത്തെ മലയാളിക്കൂട്ടം പുറത്തിരക്കിയാതാണ്. പാതിവഴിയില് പറയാതെ പോയത്.........
എടുത്തു മറിച്ചു നോക്കി..... പെട്ടന്ന് എന്റെ പേരിലുള്ള ഒരു കഥ ശ്രദ്ധയില് പെട്ടു.. സത്യത്തില് ഞാന് തന്നെ അത്ഭുതപ്പെട്ടു....... എന്റെ ഒരു പൊളി കഥയുണ്ടായിരുന്നു അതില് ...
ഹൃദയം.. അതായിരുന്നു കഥയുടെ പേര്......
ഗോവിന്ദന് മുതലാളി ആശുപത്രി വരാന്തയിലൂടെ അലക്ഷ്യമായി ഉലാത്തിക്കൊമ്ടിരുന്നു
ഹൃദയം കത്തിക്കരിഞ്ഞ പൊടി പടലങ്ങല് വായിലൂടെ പുറത്ത് പോരുന്നത് പോലെ തോന്നി. വരാന്തയിലെ ഗ്രില്സില് അള്ളിപിടിച്ച് അയാള് വിദൂരതയിലേക്ക് കണ്ണും നട്ടുകൊണ്ടിരുന്നു.
മുന്പില് ഞെളിഞ്ഞ് നില്ക്കുന്ന നാലാം വാര്ഡ് റൂം കാണുന്പോല് അയാളുടെ ഹൃദയത്തില് കൊള്ളിയാന് മിന്നുന്നത് പോലെ അയാള്ക്ക് തോന്നി. തന്റെ ഏക മകന് ഹൃദ്രഗോമനുഭവപ്പെട്ട് കിടക്കുകയാണ്.
ഡോക്ടര് അശാന്ത പരിശ്രമത്തിലാണ്. പണം ഉറവകള് കണക്കെ അയാളില് നിന്ന് ഉറവെടുത്തുകൊണ്ടിരുന്നു.
എന്നാലും അയളുടെ അന്തരംഗം പറയുന്നുണ്ടായിരുന്നു.
തന്റെ മകന് ഇനി തനിക്ക് ലഭിക്കില്ല എന്ന്.
അവനില് അയാല്ക്ക് ധാരാളം പ്രതീക്ഷകളുണ്ടായിരുന്നു. എഞ്ജിനീയറിംഗിന്റെ എന്ട്രന്സ് പരീക്ഷക്ക് തയ്യാറാവുന്പോഴാണ് വിധിയുടെ നീര്ക്കയത്തില് പെട്ടു പോയത്
ആദ്യം ചെറിയ രേഗമാണെന്നേ കരുതിയുള്ളൂ. ഏതായാലും വിധിയെ പഴിച്ചിട്്ട കാര്യമില്ലെന്ന് അയാള്ക്ക് അറിയാമായിരുന്നു. ഞെരന്പ് വലിഞ്ഞു മുറുകുന്നത് പോലെ തോന്നി.
പുറത്ത്, ആശുപത്രിയുടെ മെയിന് ഗെയിറ്റില് ഒരിറ്റ് ജീവന്റെ തുടിപ്പുകള്ക്ക് വേണ്ടി ഒഴുകിവരുന്ന ജനപ്രളയങ്ങള്, എന്നാല് അതൊന്നും അയാളുടെ ശ്രദ്ധയില് പെട്ടിരുന്നില്ല.
ഭീകരരൂപം പരത്തുന്ന അന്തരീക്ഷം അയാളില് വ്യതിചലനമൊന്നും സൃഷ്ടിച്ചിരുന്നില്ല. മകന്റെ മുഖം അയളില് തെളിഞ്ഞു നിന്നു. വിധിയുടെ കറുത്ത മുഖങ്ങള് തന്റെ മകനെ വേട്ടയാടുതന്നത് സ്വപ്നത്തില് പോലും അയാള്ക്ക് കാണാന് സാധിക്കുമായിരുന്നില്ല.
പിന്നിലെ കാലൊച്ചകള് അയാളുടെ കാടുകിടന്ന ചിന്തകളെ തൊട്ടുണര്ത്തി
ഡോക്്ടര്.......
അയാള് സാവധാനം പറഞ്ഞു.
യാതൊരു രക്ഷയുമില്ല. നിങ്ങളുടെ മകനെ കൊണ്ടുപോകാം...

അയാള് നടന്ന് മകന്റെ അടുത്തെത്തി.
മോനെ,,ഇനിയെന്ത്..
അയാള് ഗദ്ഗദത്തോടെ ചോദിച്ചുകൊണ്ടിരുന്നു.....
അച്ഛാ, ഒരു വഴിയുണ്ട്, ഇന്നലെ പത്രത്തില് വന്ന വാര്ത്ത അച്ഛന് വായിച്ചോ.
ഇല്ല..
ഹൃദം മാറ്റിവെക്കല് ശസ്ത്രക്കിയ..
അതിന് ആരുടെ ഹൃദയമാണ് ലഭിക്കുക

അച്ചന് അന്പരപ്പോടെ ചോദിച്ചു.
അച്ഛന്റെ....
പെട്ടന്ന് അയാള് മകന്റെ ശിരസ്സിലേക്ക് മറിഞ്ഞ് വീണു....

LinkWithin

Related Posts with Thumbnails