Saturday, April 3, 2010

യുക്തിവാദികളെ കുറിച്ച്

യുക്തിവാദികളെ കുറിച്ച് പറയപ്പെടാറുള്ള ഒരു സംഭവമുണ്ട്.

മഹാനായ ഇമാം അബൂഹനീഫയോട് ഒരു പ്രമുഖ യുക്തിവാദി
വാദപ്രതിവാദത്തിന് വന്നുവത്രെ.
അങ്ങനെ വാദപ്രതിവാദത്തിന് ഇരുകൂട്ടരും സമ്മതിച്ചു.
അതിനുവേദിയും സദസ്സും തയ്യാറായി.
യുക്തിവാദി ആദ്യം തന്നെ സ്റ്റേജില് ഉപവിഷ്ടനായിരുന്നു.
ആയിരക്കണക്കിന് ജനങ്ങളും വാദപ്രതിവാദത്തിന്റെ
അരങ്ങില് വന്നെത്തി.
പക്ഷേ, അബൂ ഹനീഫ മാത്രം സംവാദവേദിയില് എത്തിയില്ല.
എല്ലാവര്ക്കും ക്ഷമകെട്ടു.
പലരും ഇങ്ങനെയും പറഞ്ഞു തുടങ്ങി,
അബൂഹനീഫ തോല് വി സമ്മതിച്ചിരിക്കുന്നു,
അതുകൊണ്ടാണ് വരാതിരുന്നത്,.
യുക്തിവാദികളുടെ മുഖത്ത് വിജയത്തിന്റെ ചുടുനിശ്വാസവും
വിശ്വാസികളില് ശക്തമായ സങ്കടവും.

അങ്ഹനെ ആള്ക്കൂട്ടത്തെ വകഞ്ഞുമാറ്റി
ഒരാള്, കടന്നു വന്നു.
അത് കഥാപുരുഷന് അബൂ ഹനീഫ (r) തന്നെയായിരുന്നു.


അദ്ദേഹം സാകൂതം വേദിയില് കയറി, സദസ്സിനെ
അഭിസംബോധന ചെയ്യാന് തുടങ്ങി,
അപ്പോള് യുക്തിവാദി അബൂഹനീഫയോട് ചോദിച്ചു
അല്ലയോതാങ്കളെന്താണ് ഇത്രയും വൈകി വന്നത്,

അപ്പോള് ഇമാം അബൂഹനീഫ ഇങ്ങനെ മറുപടി പറഞ്ഞുO
സുഹൃത്തെ, ഞാന് വളരെ നേരത്തെ തന്നെ എന്റെ വീട്ടില്
നിന്ന് ഇതിനായി പുറപ്പെട്ടതാണ്.
പക്ഷേ, എന്തുപറയാന്
ഒരു പുഴ മുരിച്ച് കടന്നിട്ട് വേണം എനിക്ക് ഇങ്ങോട്ട് വരാന്.
പക്ഷേ, ഞാന് പുഴക്കരയില് എത്തിയപ്പോള്
അവിടെ ഒരു തോണിയും ഉണ്ടായിരുന്നില്ല.
എന്തു ചെയ്യുമെന്നറിയാതെ വിശമിച്ചിരിക്കുകയായിരുന്നു ഞാന്.

പെട്ടന്ന്, അതു സംഭവിച്ചു.
എന്റെ അടുത്തുണ്ടായിരുന്നു ഒരു വലിയ മരം
കടപുഴകി വീണു.
വീണു എന്നു മാത്രമല്ല, അത് പെട്ടന്ന് കഷ്ണം കഷ്ണങ്ങളായി
മാറി.
ഏറെ താമസിയാതെ അത് ഒരു തോണിയായി രൂപാന്തരം പ്രാപിച്ചു.
അങ്ങനെ ആ തോണിയില് കയറി ഞാന് അക്കര കടന്നു.
അതുകൊണ്ടു തന്നെ എനിക്ക് ഇവിടെ എത്താന് അല്പം നേരം വൈകിപ്പോയി.
എന്നോട് ക്ഷമിക്കണം...

ഇതുകേട്ട യുക്തി വാദി അന്പരന്നു പോയി
അയാള് പറഞ്ഞു.
ഇത് പച്ചക്കളളം
ഒരു മരം വെറുതെ പുഴകി വീയുക.
അങ്ങനെ അത് സ്വന്തമായി തോണിയാവുക,
അങ്ങനെ അതില് കയറി താങ്കള് ഇങ്ങോട്ടെത്തുക,
വിശ്വസിക്കാന് അല്പം പ്രയാസമുണ്ട് സുഹൃത്തെ..

ഇമാം അബൂഹനീഫ മറുപടി പറഞ്ഞു
കേവലം ഒരു മരം, അത് സ്വന്തമായി
കടപുഴകി, ഒരു തോണിയായി
രൂപാന്തരപ്പെട്ടു അതില് ഞാന് കരപറ്റി എന്ന്
ചെറിയ കാര്യം താങ്കള്ക്കും സുഹൃത്തുക്കള്ക്കും വിശ്വസിക്കാന്
സാധിക്കുന്നില്ല.
അപ്പോള് താങ്കള് എന്തൊരു വിഢിയാണ്. ഞാന് ഈ ചെറിയ കാര്യം പറഞ്ഞപ്പോഴേക്ക്
താങ്കള് പച്ചക്കള്ളം എന്ന് വിളിച്ചു പരഞ്ഞു.
പക്ഷേ, താങ്കള് പറയുന്നത്,
ഈ കാണുന്ന അണ്ധകടാഹം, ആകാശഭൂമി,
കടലും കരയും മനുഷ്യ മൃഗാതി വംശങ്ങളും
സസ്യങ്ങളും ഇഴജന്തുക്കളും
സകലമാന വസ്തുക്കളുമെല്ലാം ഒരു ദൈവം മുഖേനയല്ലാതെ,
വെറുതെ ഉണ്ടായി എന്ന് ഞങ്ങളെങ്ങനെയാണ് വിശ്വസിക്കക
എന്റെ ചെറിയ തോണി ഉണ്ടായ്ത പോലും വിശ്വസിക്കാന്
കഴിയാത്ത താങ്കള്ക്ക് ഈ സത്യം എങ്ങനെ താങ്ങാനാവും
അതിനെന്ത് നുണയുടെ ലേബലാണ് ഞങ്ങളൊട്ടിക്കേണ്ടത്.......
.........

യുക്തിവാദിക്ക് മറുപടിയൊന്നുമില്ലായിരുന്നു....

യുക്തിവാദി ഇസ്ലാം മതം സ്വീകരിച്ചുവെന്നാണ് പിന്വര്ത്താനം....

എം.എഫ് ഹുസൈന്, ന്യൂമാന്സ് കോളേജ്, പിന്നെ മന്സൂര്....


മത നിന്ദ എന്നത് ഇന്ന് നമ്മുടെ മതേതരത്വ രാജ്യത്ത് ഒരു നിത്യസംഭവമായിക്കൊണ്ടിരിക്കുകയാണ്.
മതങ്ങളുടെ ചിഹ്നങ്ങളെയും വിശ്വാസങ്ങളെയും എതിര്ക്കുകയും താറടിക്കുകയും
അങ്ങനെ അങ്ങനെ നീണ്ടുപോകുന്നു ഇത്തരക്കാരുടെ ചെയ്തികള്...

ഇതില് അവസാനമായി നാം കേട്ടത്, മന്സൂര് എന്ന എല്.എല്.ബി വിദ്യാര്ഥിയെ തൊപ്പി വെച്ച് കോടതിയില് കടത്തുകയില്ലെന്ന കോടതി
നയമാണ്. ഇസ്ലാം മതത്തിന്റെ അടയാളവും ചിഹ്വനവുമായ തൊപ്പിയെ അവഹേളിക്കുകയും തൊപ്പി വെച്ചവന് കോടതിയിലിരിക്കരുതെന്ന് കല്പന പുറപ്പെടുവിക്കുകയും
ചെയ്ത ഇന്ത്യന് കോടതിയുടെ മതതേരത്വ മൂല്യം ഇന്ന് ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്.

മുന്പ്, ഫ്രാന്സിലും ബെല്ജിയത്തിലും ഇതുപോലുള്ള നിയമങ്ങള് നിലവില് വന്നിരുന്നു. അവിടെ സ്ത്രീകള് മുഴുവനായും മുഖവും തലയും
മറച്ചാല് ഒരു നിശ്ചിത സംഖ്യ പിഴയും ഏഴ് ദിവസം തടവും വിധിക്കപ്പെട്ടിരുന്നു. ഇതിനെതിരെ ലോകം മുഴുവന്
വന്പനായ പ്രതിഷേധങ്ങള് അന്ന് പുകില്കൊണ്ടിരുന്നു.

ഇനി നമ്മടെ കൊച്ചു സുന്ദര കേരളത്തിന്റെ കഥ പറയാം
ന്യൂമാന്സ് കോളേജിലെ ഒരു അധ്യാപകന് മുസ്്ലിം മതത്തെയും മുഹമ്മദ് നബിയെയും നിന്ദിക്കുന്ന രൂപത്തിലായിരുന്നു
പരീകഷക്ക് ക്യൊസ്റ്റ്യന് പേപ്പര് തയ്യാറാക്കിയത്.
ഇത്തരം മതമൂല്യങ്ങളെ ഹനിക്കുകയും വര്ഗീയ ചിന്തകള്ക്ക് വളം വെച്ചുകൊടുക്കുകയും ചെയ്യുന്നവര്ക്കെതിരെ ശക്തമായ നടപടിയും
മാതൃകാപരമായ ശിക്ഷയും നല്കേണ്ടതുണ്ട്

പിന്നെ, എം.എഫ് ഹുസൈന്
ഇന്ന് ഇന്ത്യവിട്ട് പുറത്ത് ഒളിയിടം തേടേണ്ട അവസ്ഥയാണ് ഹുസൈന്
ഹിന്ദുമതത്തെ ഹനിക്കുന്ന പെയിന്റിംഗുകല് വരച്ച ഹുസൈനും ഇന്തയുടെ മതേതരത്തെ ചോദ്യം ചെയ്തിരിക്കുകയാണ്.

LinkWithin

Related Posts with Thumbnails