
മത നിന്ദ എന്നത് ഇന്ന് നമ്മുടെ മതേതരത്വ രാജ്യത്ത് ഒരു നിത്യസംഭവമായിക്കൊണ്ടിരിക്കുകയാണ്.
മതങ്ങളുടെ ചിഹ്നങ്ങളെയും വിശ്വാസങ്ങളെയും എതിര്ക്കുകയും താറടിക്കുകയും
അങ്ങനെ അങ്ങനെ നീണ്ടുപോകുന്നു ഇത്തരക്കാരുടെ ചെയ്തികള്...
ഇതില് അവസാനമായി നാം കേട്ടത്, മന്സൂര് എന്ന എല്.എല്.ബി വിദ്യാര്ഥിയെ തൊപ്പി വെച്ച് കോടതിയില് കടത്തുകയില്ലെന്ന കോടതി
നയമാണ്. ഇസ്ലാം മതത്തിന്റെ അടയാളവും ചിഹ്വനവുമായ തൊപ്പിയെ അവഹേളിക്കുകയും തൊപ്പി വെച്ചവന് കോടതിയിലിരിക്കരുതെന്ന് കല്പന പുറപ്പെടുവിക്കുകയും
ചെയ്ത ഇന്ത്യന് കോടതിയുടെ മതതേരത്വ മൂല്യം ഇന്ന് ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്.
മുന്പ്, ഫ്രാന്സിലും ബെല്ജിയത്തിലും ഇതുപോലുള്ള നിയമങ്ങള് നിലവില് വന്നിരുന്നു. അവിടെ സ്ത്രീകള് മുഴുവനായും മുഖവും തലയും
മറച്ചാല് ഒരു നിശ്ചിത സംഖ്യ പിഴയും ഏഴ് ദിവസം തടവും വിധിക്കപ്പെട്ടിരുന്നു. ഇതിനെതിരെ ലോകം മുഴുവന്
വന്പനായ പ്രതിഷേധങ്ങള് അന്ന് പുകില്കൊണ്ടിരുന്നു.
ഇനി നമ്മടെ കൊച്ചു സുന്ദര കേരളത്തിന്റെ കഥ പറയാം
ന്യൂമാന്സ് കോളേജിലെ ഒരു അധ്യാപകന് മുസ്്ലിം മതത്തെയും മുഹമ്മദ് നബിയെയും നിന്ദിക്കുന്ന രൂപത്തിലായിരുന്നു
പരീകഷക്ക് ക്യൊസ്റ്റ്യന് പേപ്പര് തയ്യാറാക്കിയത്.
ഇത്തരം മതമൂല്യങ്ങളെ ഹനിക്കുകയും വര്ഗീയ ചിന്തകള്ക്ക് വളം വെച്ചുകൊടുക്കുകയും ചെയ്യുന്നവര്ക്കെതിരെ ശക്തമായ നടപടിയും
മാതൃകാപരമായ ശിക്ഷയും നല്കേണ്ടതുണ്ട്
പിന്നെ, എം.എഫ് ഹുസൈന്
ഇന്ന് ഇന്ത്യവിട്ട് പുറത്ത് ഒളിയിടം തേടേണ്ട അവസ്ഥയാണ് ഹുസൈന്
ഹിന്ദുമതത്തെ ഹനിക്കുന്ന പെയിന്റിംഗുകല് വരച്ച ഹുസൈനും ഇന്തയുടെ മതേതരത്തെ ചോദ്യം ചെയ്തിരിക്കുകയാണ്.
No comments:
Post a Comment