ഇ.എ ജബ്ബാറിന്റെ ഈ പോസ്റ്റിന് മറുപടി
23 വര്ഷം കൊണ്ട് വ്യത്യസ്ത സാഹചര്യങ്ങളില് ദൈവദൂതന് ജിബ്്രീല് മുഖേനെ
മുഹമ്മദ് നബി (സ) ക്ക് അവതരിച്ച വിശുദ്ധ ഗ്രന്ഥമാണ് പരിശുദ്ധ ഖുര്ആന്.
മൂന് കാല പ്രവാചന്മാരായ മൂസാനബിക്ക് തൌറാത്തും ഈസാനബിക്ക് ഇഞ്ചീലും ദാവൂദ് നബിക്ക് സബൂറും അവതരിച്ചിട്ടുണ്ട്. പക്ഷെ, ഇവയെല്ലാം അവരുടെ കാലത്തേക്ക് മാത്രമായിരുന്നു.
വിശുദ്ധ ഖുര്ആന് ഇ.എ ജബ്ബാര് സമ്മതിച്ചതു പോലെ അന്ധന്മാര് ആനയെ കാണാന് പോയതുപോലെയാണ് യുക്തിവാദികള്ക്ക് മനസ്സിലാവുക. സമ്മതിച്ചതിന് നന്ദി.......
ദൈവിക വചനമായ ഖുര്ആന്റെ കാര്യം പറയുന്നതിന് മുന്പ്, മനുഷ്യനിര്മിതങ്ങളായ വസ്തുക്കളെ പൂര്ണമായി മനസ്സിലാക്കാന് യുക്തിവാദിക്കും യുക്തിയില്ലാത്താവനും അസാധ്യമാണ്. ഖുര്ആന് പ്രവാചകന് മുഹമ്മദ് നബി (സ)യുടെ ഏറ്റവും വലിയ അമാനുഷിക സംഭവം(മുഅജിസത്ത്) ആണ്. ലോകത്ത് ഏതെങ്കിലും വസ്തുവിനെ കുറിച്ച് (പരമാണു മുതല് മനുഷ്യ ബുദ്ധി ഉള്ക്കൊള്ളാന് കഴിയുന്ന ഏറ്റവുംവലിയ വസ്തു വരെ, മനുഷ്യ ബുദ്ധിക്ക് ഉള്ക്കൊള്ളാത്ത അസംഖ്യം പദാര്ഥങ്ങള് ഉണ്ടെന്നത് നഗ്നയഥാര്ഥ്യമാണ്) പൂര്ണമായി അറിഞ്ഞ ആരെങ്കിലും ഇന്ന് ജീവിച്ചിരിപ്പുണ്ടോ...
ഇല്ല എന്നതാണ് എല്ലാവരുടെയും മറുപടി. അപ്പോള് ദൈവവചനമായ ഖുര്ആന് മനുഷ്യബുദ്ധിക്ക് പൂര്ണമായും മനസ്സിലാക്കാന് സാധിക്കുകയില്ല. വേണമെങ്കില് അതും ഖുര്ആന് മനുഷ്യ സൃഷ്ടിയല്ല എന്നതിന് പ്രമാണമായി പറയാം..
അറബി സാഹിത്യത്തില് ഉത്തുംഗരായിരുന്ന അറബികളെ വെല്ലുവിളിച്ച സംഭവം ഖുര്ആനില് പറയുന്നുണ്ട്.
وإن كنتم في ريب مما نزلنا على عبدنا فأتوا بسورة من مثله وادعوا شهداءكم من دون الله إن كنتم صادقين ( 23 ) فإن لم تفعلوا ولن تفعلوا فاتقوا النار التي وقودها الناس والحجارة أعدت للكافرين ( 24 ) )
(നമ്മുടെ അടിമക്ക് (പ്രവാചകന് മുഹമ്മദ് നബി)ക്ക് ഇറക്കിയതില് സംശയമുണ്ടെങ്കില്, അതുപോലോത്ത ഒരു അധ്യായം നിങ്ങള് കൊണ്ടുവരിക. അല്ലാഹു അല്ലാത്ത മറ്റു സഹായികളെ വിളിക്കുക,നിങ്ങളുടെ വാദത്തില് (ഖുര്ആന് ദൈവികമല്ലെന്ന ) നിങ്ങള് സത്യവാന്മാരാണെങ്കില്...)
قل لئن اجتمعت الإنس والجن على أن يأتوا بمثل هذا القرآن لا يأتون بمثله ولو كان بعضهم لبعض ظهيرًا } الإسراء/88.
(മനുഷ്യവര്ഗവും ജിന്ന് വര്ഗവും ഒരുമിച്ച് കൂടിയാല് പോലും ഖുര്ആന് പോലോത്ത ഒരു ഗ്രന്ഥം അവര്ക്ക് കൊണ്ടുവരാന് സാധിക്കുകയില്ല. അവര് പരസ്പരം സഹായത്തിലേര്പ്പെട്ടാലും.)
ഇന്നുവരെ ആ വെല്ലുവിളിക്ക് മറുപടി പറയാന് യുക്തിവാദികളടങ്ങിയ ബുദ്ധിഹീനര്ക്ക് സാധിച്ചിട്ടില്ല. ഖുര്ആന് ദൈവികമാണെന്നതിന് ഇനി വേറെ തെളിവുകള് വേണോ...
മനുഷ്യ നിര്മിതമായ വസ്തുക്കള്ക്ക് പകരം നിര്മിക്കാന് മനുഷ്യന് സാധിച്ചെന്ന് വന്നേക്കാം...
വൈരുധ്യങ്ങളുണ്ടെന്ന ജല്പന വാദങ്ങളുന്നയിച്ച യുക്തിവാദി മറ്റു യുക്തിവാദികളുടെ സഹായം തേടി വിശുദ്ധ ഖുര്ആന് മനസ്സിലാക്കാന് ശ്രമിച്ചാലും ആനയെ മനസ്സിലാക്കിയ അന്ധന്റെ അടുത്ത് പോലും എത്തുകയില്ല.
No comments:
Post a Comment